ചെന്നൈ: അനുമതിയില്ലാതെ വെട്രിവേല്‍ യാത്രയുമായി മുന്നോട്ട് പോയ തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ എല്‍ മുരുകനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുത്തണി ക്ഷേത്രത്തിന് സമീപം വെച്ചാണ് അറസ്റ്റ്. എച്ച്.രാജ, അണ്ണാമലൈ തുടങ്ങി നൂറോളം പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു.
രാവിലെ പൂനമല്ലിക്ക് സമീപത്തും പോലീസ് യാത്ര തടഞ്ഞു. നൂറോളം പ്രവര്‍ത്തകര്‍ അറസ്റ്റിലായി.
മരുകന്റെ ആറ് ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ബിജെപി അധ്യക്ഷന്‍ എല്‍ മുരുകന്‍ നയിക്കുന്ന ഒരു മാസത്തെ പര്യടനത്തില്‍ യോഗി ആദിത്യനാഥ് അടക്കമുള്ള ദേശീയ നേതാക്കളെ പങ്കെടുപ്പിക്കാനാണ് പദ്ധതി. ബാബറി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷിക ദിനമായ ഡിസംബര്‍ 6ന് അവസാനിപ്പിക്കാനിരിക്കുന്ന വേല്‍യാത്ര വര്‍ഗീയവിദ്വേഷം ലക്ഷ്യമിട്ടെന്നാണ് വിസികെയും ഡിഎംകെയും ഉള്‍പ്പെടെയുള്ളവര്‍ ആരോപിക്കുന്നത്.











