ഉച്ച കഴിഞ്ഞ് 15.50 ന് അങ്കമാലി എത്തുന്ന വേണാട് എക്‌സ്പ്രസ്, അവിടെ നിന്നും വെറും 9 കിലോമീറ്റര്‍ മാത്രം ദൂരമുള്ള ആലുവയില്‍ എത്തുന്നത് 16.20 ന്. വേണാടിനെ അങ്കമാലിയ്ക്കും എറണാകുളത്തിനും ഇടയിലെ ഏതെങ്കിലും സ്റ്റേഷനില്‍ പിടിച്ചിട്ട് പിന്നാലെ വരുന്ന 3 ദീര്‍ഘ ദൂര ട്രെയിനുകളെ കയറ്റി വിടാന്‍ വേണ്ടി ആണ് ഈ ടൈം ടേബിള്‍. ആലുവ യില്‍ നിന്നും (16.20) 20 കിലോമീറ്റര്‍ മാത്രം ഉള്ള എറണാകുളം സൗത്തില്‍ എത്താന്‍ വേണാടിന് 55 മിനിറ്റ് ആണ് കൊടുത്തിരിക്കുന്നത്(17.15). ഇത് എന്‍ജിന്‍ മാറ്റാന്‍ അല്ല, ഓടിയെത്താന്‍ മാത്രമുള്ള സമയം ആണ്.
കേരള എക്‌സ്പ്രസ്സ്, ബാംഗ്ലൂര്‍ -എറണാകുളം ഇന്റര്‍, കോഴിക്കോട് ജനശതാബ്ദി തുടങ്ങിയ വണ്ടികള്‍ക്കും മുന്‍പ് തൃശൂര്‍ സ്റ്റേഷന്‍ വിടുന്ന വേണാട് ഈ ട്രെയിനുകള്‍ക്ക് ശേഷം മാത്രമേ എറണാകുളം എത്തുകയുള്ളൂ.വീക്കിലി ട്രെയിനിന് വേണ്ടി പിടിക്കുന്നത് ഇതിനു പുറമെ ആണ്.
ഷൊര്‍ണൂര്‍ നിന്നോ, എറണാകുളം നിന്നോ പുറപ്പെടുന്ന സമയത്തില്‍ ഒരു മാറ്റവും വരുത്താതെ വഴി നീളെ ഈ ട്രെയിന്‍ പിടിച്ചിടുന്നത് കൊണ്ട് യാത്രക്കാര്‍ക്കും റെയില്‍വേക്കും എന്ത് ഗുണം ആണ് ഉണ്ടാവുന്നത്? രാത്രി 30 മിനിട്ട് വൈകി 10.35 ന് ആണ് പുതിയ ടൈംടേബിള്‍ അനുസരിച്ച് തിരുവനന്തപുരം എത്തുന്നത്. ( 327 കിലോമീറ്റര്‍ ഓടാന്‍ 8 മണിക്കൂര്‍)
ഷൊര്‍ണൂര്‍ നിന്നും വേണാട് പുറപ്പെടുന്നത് 14.30 എന്ന സമയത്തില്‍ നിന്നും 15.00 മണി ആക്കുക ആണെങ്കില്‍ തൃശൂര്‍ നിന്നുള്ള ഒരുപാട് ദിവസേന യാത്രക്കാര്‍ക്കും വേണാട് ഉപകാരപ്പെടും. ഇപ്പോഴുള്ള അതേ സമയത്തില്‍ എറണാകുളം എത്തുകയും ചെയ്യാം. അവിടെ നിന്നും കൃത്യം 17.25 ന് പുറപ്പെടുകയും ചെയ്യാം.

















