വയനാട്: മാവോയിസ്റ്റ് വേല്‍മുരുകന്റെ മരണം വ്യാജ ഏറ്റുമുട്ടലില്‍ തന്നെയെന്ന് വേല്‍മുരുകന്റെ സഹോദരന്‍ മുരുകന്‍ പറഞ്ഞു. മൃതദേഹം പൂര്‍ണമായി കാണിക്കാന്‍ പോലീസ് തയ്യാറായില്ല. അടുത്ത് നിന്ന് വെടിവെച്ചതുകൊണ്ടാണ് കൂടുതല്‍ ബുള്ളറ്റുകള്‍ ശരീരത്തില്‍ കണ്ടെത്തിയത്.
അന്വേഷണമാവശ്യപ്പെട്ട് നാളെ മധുര ഹൈക്കോടതിയെ സമീപിക്കുമെന്ന് സഹോദരന്‍ അറിയിച്ചു.
തമിഴ്‌നാട് തേനി പെരിയകുളം സ്വദേശിയാണ് വേല്‍മുരുകന്‍ (32). പെരിയംകുളത്തെ സെന്തു- അന്നമ്മാള്‍ ദമ്പതികളുടെ മൂന്ന് മക്കളില്‍ ഇളയവനാണ്. തമിഴ്‌നാട് ക്യൂ ബ്രാഞ്ചാണ് മാവോയിസ്റ്റിനെ തിരിച്ചറിഞ്ഞത്. പടിഞ്ഞാറത്തറ കാപ്പിക്കുളം മീന്‍മുട്ടി വെള്ളച്ചാട്ടത്തിന് സമീപത്താണ് വേല്‍മുരുകന്‍ കൊല്ലപ്പെട്ടത്. സംഘത്തില്‍ ആറ് പേരുണ്ടായിരുന്നതായും വെടിവെപ്പിനെ തുടര്‍ന്ന് അഞ്ച് പേര്‍ ചിതറിയോടിയതായും പോലീസ് പറഞ്ഞു. ഇവര്‍ക്കാര്‍ തണ്ടര്‍ബോള്‍ട്ട് തെരച്ചില്‍ തുടരുകയാണ്.












