തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിനെ പ്രശംസിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ദുരിതകാലത്ത് സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചെന്നും തുടര്‍ഭരണത്തിന് സാധ്യതയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബിജെപിയുടെ വായിലെ ചോക്ലേറ്റാകാതെ ബിഡിജെഎസ് നോക്കണം. ബിഡിജെഎസിന് നല്‍കിയ വാക്കുകള്‍ പാലിക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സമരം സര്‍ക്കാരിന് തിരിച്ചടിയാകില്ല. രാഷ്ട്രീയ നിലപാട് സ്ഥാനാര്‍ഥി നിര്‍ണയത്തിനു ശേഷമെന്നും സാമൂഹിക നീതി പാലിക്കുന്നുണ്ടോയെന്ന് നോക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.