തിരുവനന്തപുരം: ട്രഷറി ഉദ്യോഗസ്ഥന്‍ വിരമിക്കുന്നതിന് മുന്‍പ് പ്രതി ബിജുലാല്‍ തട്ടിപ്പ് നടത്തിയെന്ന് നിഗമനം. സബ്ട്രഷറി ഓഫീസര്‍ ഭാസ്‌കരന്‍ വിരമിച്ച മെയ് 31ന് മുമ്പ് തന്നെ യൂസര്‍ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് തട്ടിപ്പ് നടന്നു. ഭാസ്‌കരന്റേത് അടക്കം കൂടുതല്‍ പേരുടെ വിശദമായ മൊഴി എടുക്കാന്‍ തീരുമാനിച്ചു. ബിജുലാലിന്റെ ഭാര്യയുടേയും സഹോദരിയുടെയും മൊഴി ഉടന്‍ എടുക്കും.
അധിവിദഗ്ധമായാണ് ബിജുലാല്‍ തട്ടിപ്പ് നടത്തിയെന്നാണ് വിവരം. 60,000 രൂപ മോഷ്ടിച്ച ശേഷം ബാങ്കില്‍ നിക്ഷേപിച്ചു. സിഡിഎം വഴിയാണ് മോഷ്ടിച്ച പണം അക്കൗണ്ടില്‍ നിക്ഷേപിച്ചത്. എല്ലാം രണ്ടായിരത്തിന്റെ നോട്ടുകളാണ്. 4000 രൂപ കേടായത് കൊണ്ട് നിക്ഷേപിച്ചില്ല. കേസാകുമെന്ന് ആയപ്പോള്‍ പണം തിരികെയിട്ടു. പണം തിരികെയിട്ട കാര്യം സൂപ്രണ്ടിന് വാട്‌സ് ആപ്പ് സന്ദേശമയച്ചു. ഇതിനായി പുതിയ നമ്പറെടുത്തെന്നും ബിജുലാല്‍ മൊഴി നല്‍കി.











