പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനായുള്ള വന്ദേഭാരത് പദ്ധതിയുടെ അഞ്ചാം ഘട്ട സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഒമാനില്‍ നിന്ന് ആകെ 19 സര്‍വീസുകളാണ് ഉള്ളത്. ഇതില്‍ എട്ട് സര്‍വീസുകളാണ് കേരളത്തിലേക്കാണ്. ഇതില്‍ നാലെണ്ണം കൊച്ചിയിലേക്കും രണ്ടെണ്ണം തിരുവനന്തപുരത്തിനും ഓരോന്നുവീതം കണ്ണൂരിനും കോഴിക്കോടിനുമാണ് ഉള്ളത്. 19ല്‍ കേരളത്തിലേക്കുള്ള ഒന്ന് അടക്കം രണ്ടെണ്ണം സലാലയില്‍ നിന്നും സര്‍വീസ് നടത്തും.
ആഗസ്റ്റ് ആറ് വ്യാഴാഴ്ചയാണ് ഒമാനില്‍ നിന്നുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നത്. മസ്കത്തില് നിന്ന് കണ്ണൂരിലേക്കാണ് ആദ്യ വിമാനം. ഏഴിന് സലാല-കൊച്ചി സര്‍വീസ് ഉണ്ടാകും. എട്ടിന് മസ്കത്തില് നിന്ന് കൊച്ചിയിലേക്കും തിരുവനന്തപുരത്തിനും പത്തിന് കോഴിക്കോടിനും 14ന് തിരുവനന്തപുരത്തിനും കൊച്ചിക്കുമാണ് സര്‍വീസുകള്‍. അഞ്ചാം ഘട്ടം അവസാനിക്കുന്ന ആഗസ്റ്റ് 15ന് മസ്‌കത്ത്-കൊച്ചി വിമാനവും ഉണ്ടാകും. കൊച്ചിക്ക് പുറമെ ദല്‍ഹിയിലേക്കാണ് സലാലയില്‍ നിന്ന് വിമാനമുള്ളത്. ഇത് മസ്കത്തിലെത്തിയ ശേഷമാകും ദല്‍ഹിയിലേക്ക് പുറപ്പെടുക. ഇതിന് പുറമെ മസ്കത്തില് നിന്ന് ദല്‍ഹി, മുംബൈ, ബംഗളൂരു/ മംഗളൂരു, തിരുച്ചിറപ്പള്ളി, ഹൈദരാബാദ്, ലഖ്നൗ, വിജയവാഡ എന്നിവിടങ്ങളിലേക്കും സര്‍വീസുകളുണ്ട്. കഴിഞ്ഞ ഘട്ടത്തില്‍ സലാലയില്‍ നിന്ന് കേരളത്തിലേക്ക് വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല.