കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ കര്‍ശന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോടെ അബുദാബി സാമ്പത്തിക വികസന വകുപ്പ് വാലറ്റ് പാര്‍ക്കിങ് സേവനങ്ങള്‍ പുനരാരംഭിച്ചു.കർശന നിയന്ത്രങ്ങളോടെയാണ് സേവനം ലഭ്യമാക്കുക. ജീവനക്കാര്‍ക്ക് രണ്ടാഴ്ച കൂടുമ്പോൾ കോവിഡ്-19 പരിശോധനയ്ക്ക് വിധേയമാകണം, ഓരോ വാഹനവും പാര്‍ക്ക് ചെയ്ത ശേഷം കൈ കഴുകുകയും ശരീരോഷ്മാവ ഇടയ്ക്കിടെ് പരിശോധിക്കുകയും വേണം, മാസ്‌കും കയ്യുറകളും ധരിക്കുകയും രണ്ടു മീറ്റര്‍ അകലം പാലിക്കുകയും വേണം. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുമുമ്പ് സീറ്റും സ്റ്റിയറിങ് വീലും പ്ലാസ്റ്റിക ഷീല്‍ഡ് കൊണ്ട് മൂടണം. വാലറ്റ് ഏരിയ മുഴുവനായും ദിവസവും അണു നശീകരണം നടത്തണം.
കാര്‍ സ്വീകരിക്കുന്നതിനു മുമ്പ് സന്ദര്‍ശകരുടെ താപനിലയും നിരീക്ഷിക്കണം. സന്ദര്‍ശകര്‍ക്കോ ഉപഭോക്താക്കള്‍ക്കോ കോവിഡ് രോഗലക്ഷണം ബോധ്യപ്പെട്ടാല്‍ വാലറ്റ് പാര്‍ക്കിങ് സേവനം നല്‍കാതിരിക്കാനുള്ള അവകാശം ജീവനക്കാര്‍ക്കുണ്ടാകും.ദേശീയ ദുരന്ത നിവാരണ അതോറിറ്റി കോവിഡ് രോഗ വ്യാപനത്തെ തുടര്‍ന്നുള്ള സുരക്ഷ നടപടികളുടെ ഭാഗമായി ഈ സേവനം താല്‍ക്കാലികമായി അബൂദാബിയില്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഷോപ്പിങ് മാളുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, കമ്പനികള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ സന്ദര്‍ശകര്‍ക്കും ഉപയോക്താക്കള്‍ക്കുമാണ് വീണ്ടും വാലറ്റ് പാര്‍ക്കിങ് സേവനങ്ങള്‍ പുനഃസ്ഥാപിക്കുന്നത്.