വടകര: വടകര മാര്‍ക്കറ്റിലെ നാല് വ്യാപാരികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മാര്‍ക്കറ്റ് അടച്ചിടാന്‍ ഡിഎംഒ നിര്‍ദേശം നല്‍കി. മാര്‍ക്കറ്റിലെ 2 പച്ചക്കറി കടക്കാര്‍ക്കും രണ്ട് കൊപ്രാ കച്ചവടക്കാര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
കോയമ്പത്തൂരില്‍ നിന്നുവന്ന ലോറി ജീവനക്കാരില്‍ നിന്നാണ് രോഗം പിടിപെട്ടതെന്നാണ് സൂചന. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ മാര്‍ക്കറ്റിലെ മുഴുവന്‍ കച്ചവടക്കാര്‍ക്കും തൊഴിലാളികള്‍ക്കും കോവിഡ് പരിശോധന നടത്താനാണ് തീരുമാനം.