പ്രേമന്‍ ഇല്ലത്ത്
കുവൈറ്റ്: ഒരു മാസത്തിനകം കോവിഡ് വാക്‌സിന്‍ വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാക്കാനാകുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം കുവൈറ്റ് സ്വാഗതം ചെയ്തു. ‘ കുവൈറ്റ് സെന്‍ട്രല്‍ ഏജന്‍സി ഫോര്‍ പബ്ലിക് ‘ ആരോഗ്യ മന്ത്രാലയത്തിന് വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നതിനാവശ്യമായ ടെന്‍ഡറുകള്‍ പുറപ്പെടുവിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
ആരോഗ്യമന്ത്രാലയത്തിന്റെ വിശ്വസനീയമായ കേന്ദ്രങ്ങള്‍ പ്രകാരം അന്തിമ അംഗീകാരത്തിനായി സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോയിലേക്ക് ചെയ്ത catp യുടെ അനുമതി, ഡോസുകള്‍ വിതരണം ചെയ്യുന്നതിനായി ഗ്ലോബല്‍ അലയന്‍സ് ഫോര്‍ വാക്‌സിന്‍ ആന്റ് ഇമ്മ്യൂണൈസേഷനുമായി ( gavi ) ധാരണയിലെത്താന്‍ മന്ത്രാലയത്തെ ചുമതലപ്പെടുത്തി.
വാക്‌സിനുകള്‍ക്കായി 18 മില്ല്യണ്‍ ഡോളര്‍ ആരോഗ്യ മന്ത്രാലയം വിലയിരുത്തിയിട്ടുണ്ട്. ഒരാള്‍ക്ക് രണ്ട് ഡോസുകള്‍ നല്‍കുന്നതിനായി ആദ്യഘട്ടം 1.7 ദശലക്ഷത്തിലധികം ഡോസുകള്‍ ഇറക്കുമതി ചെയ്യും. ഇത് രാജ്യത്തെ 8,54,000 വ്യക്തികളില്‍ ഉപയോഗിക്കാനാകും.