തിരുവനന്തപുരം: കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരത്തെ പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെയും റീജ്യണല്‍ ഔട്ട് റീച്ച് ബ്യൂറോയുടെയും അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ആയി വി. പളനിച്ചാമി ഐഐഎസ് ചുമതലയേറ്റു. ഇതിന് മുന്‍പ് ചെന്നൈ ഓള്‍ ഇന്ത്യ റേഡിയോ വാര്‍ത്താ വിഭാഗം മേധാവി ആയിരുന്നു അദ്ദേഹം. 1995 ഇന്ത്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ബാച്ചിലെ ഉദ്യോഗസ്ഥനായ പളനിച്ചാമി നേരത്തെ ഡല്‍ഹി പ്രസ്സ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോയിലും ചെന്നൈ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ റീജ്യണല്‍ ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്റെ ഐ.ഇ.സി ഡിവിഷന്‍ മേധാവിയും ആയിരുന്നു. ബംഗളൂരു ഐ.ഐ.എമ്മില്‍ നിന്നുള്ള ബിരുദധാരിയായ പളനിച്ചാമി പബ്ലിക് പോളിസിയില്‍ അമേരിക്കയിലെ സൈറ ക്യൂസ് സര്‍വ്വകലാശാല, ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നിലെ ക്യൂന്‍സ്ലാന്‍ഡ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജി, യുഎസിലെ ബെര്‍ക്കിലിയിലുള്ള യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ നിന്നും പരിശീലനം നേടിയിട്ടുണ്ട്.