തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സർക്കാരിലെ ഉന്നതന്റെ പങ്ക് പുറത്തുവന്നിട്ടും മുഖ്യമന്ത്രി കൈകഴുകി രക്ഷപ്പെടാൻ ശ്രമിക്കുന്നു. സംസ്ഥാന സർക്കാരും ഏജൻസികളും എന്ത് ചെയ്തുവെന്ന് മുരളീധരന്‍ ചോദിച്ചു.
കള്ളക്കടത്തുകാരിക്ക് നയതന്ത്ര പ്രതിനിധിയുടെ മേലങ്കിചാർത്തിയ ആളാണ് സ്‌പീക്കർ.കരാർ ജീവനക്കാരി എങ്ങനെ പൊതുപരിപാടികളുടെ സംഘാടകയായി, ക്രൈംബ്രാഞ്ച് അന്വേഷണം നേരിടുന്ന വ്യക്തി എങ്ങനെ സുപ്രധാന പദവിയിലെത്തിയെന്നും മുരളീധരന്‍ പറഞ്ഞു.
എം ശിവശങ്കറിന്റെ ഇടപാടുകൾ അറിയാതിരുന്നത് മുഖ്യമന്ത്രിയുടെ പിടിപ്പുകേടാണെന്ന് വി മുരളീധന്‍ പറഞ്ഞു.