ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിര്‍ണായ നീക്കത്തിനൊരുങ്ങി വി.കെ ശശികല. വഞ്ചകരെ പുറത്താക്കാന്‍ ഒപ്പംചേരണമെന്ന് ‘നമതു എംജിആര്‍’ പത്രത്തില്‍ മുഖപ്രസംഗം. ജയലളിത വളര്‍ത്തിയ പാര്‍ട്ടിയെ വിശ്വസ്ഥര്‍ ചതിച്ചു. വഞ്ചകരെ പുത്താക്കി പാര്‍ട്ടിയെ വീണ്ടെടുക്കും. അതിന് ജനം ഒപ്പമുണ്ടാകണം. ധാര്‍മികതയുടെ വീണ്ടെടുപ്പിന് സമയമായെന്നുമാണ് ശശികലപക്ഷത്തിന്റെ മുഖപത്രമായ നമതു എംജിആറിലെ ലേഖനത്തില്‍ പറയുന്നത്.
ശശികലയാണ് പത്രത്തിന്റെ ഉടമസ്ഥ. ഒപ്പം നിന്നവര്‍ ചതിച്ചെന്നും അണ്ണാഡിഎംകെ വീണ്ടെടുക്കുമെന്നും ശശികല മുഖപത്രത്തില്‍ പറയുന്നു.
ശശികലയുടെ തിരിച്ചുവരവ് ആവശ്യപ്പെട്ടും ആശംസ അറിയിച്ചും ഒപിഎസ് വിഭാഗ നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. നീക്കത്തിന് പിന്നില്‍ പനീര്‍സെല്‍വത്തിന്റെ മൗനാനുവാദമുണ്ടെന്ന് ആരോപിച്ച് പിന്നാലെ മുഖ്യമന്ത്രി എടപ്പാടി പളനിസാമി അനുകൂലികളും രംഗത്തെത്തി. ഇതോടെയാണ് അണ്ണാഡിഎംകെയിലെ പ്രശ്‌നങ്ങള്‍ മറനീക്കി പുറത്ത് വന്നത്.












