കൊച്ചി: ഉത്ര വധക്കേസില്‍ പ്രതി സൂരജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. എന്നാല്‍ വിചാരണയ്ക്ക് മുന്നോടിയായി മൂന്ന് ദിവസം ജയിലിന് പുറത്ത് അഭിഭാഷകനുമായി ചര്‍ച്ച നടത്താന്‍ സൂരജിന് കോടതി അനുമതി നല്‍കിയിട്ടുണ്ട്. ഈമാസം 13 മുതല്‍ മൂന്ന് ദിവസത്തേക്കാണ് അനുമതി. ചര്‍ച്ചയ്ക്ക് ശേഷം സൂരജിനെ ജയിലിലേക്ക് മടക്കി കൊണ്ടുപോകും.
മെയ് ആറിനാണ് കൊല്ലം അഞ്ചല്‍ സ്വദേശിനിയായ ഉത്രയെ ഭര്‍ത്താവ് സൂരജ് മൂര്‍ഖനെ കൊണ്ട് കടിപ്പിച്ചു കൊന്നത്. ഉത്ര വധക്കേസില്‍ ഡിസംബര്‍ ഒന്നിന് വിചാരണ ആരംഭിക്കും.പാമ്പിനെ പോസ്റ്റ്മോര്‍ട്ടം ചെയ്തതുള്‍പ്പെടെ അപൂര്‍വ്വ അന്വേഷണ നടപടികള്‍ ഉണ്ടായ കേസാണിത്.