ലക്‌നൗ: ഉത്തര്‍പ്രദേശ് ആരോഗ്യ മന്ത്രി ജയ് പ്രതാപ് സിംഗിന് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇദ്ദേഹം ലക്‌നൗവിലെ വീട്ടില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. കോവിഡ് ടെസ്റ്റ് ദ്രുതഗതിയില്‍ പരീക്ഷിക്കുന്നതിനായി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ആരംഭിച്ച ട്രൂനെറ്റ് മെഷീനില്‍ നടത്തിയ ടെസ്റ്റിലാണ് മന്ത്രിയ്ക്ക് കോവിഡ് പോസിറ്റീവായത്. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന്റെ സാമ്പിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി ലക്‌നൗവിലെ കെജിഎംയു ലാബിലേക്ക് അയച്ചിട്ടുണ്ട്. മന്ത്രിയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇപ്പോള്‍ താന്‍ ആരോഗ്യവാനാണെന്നും കോവിഡിന്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഇന്നലെ മാത്രം 2,529 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 21,003 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ പരാമവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുളളത് ലക്‌നൗവിലാണ്