യു.എസ്-ഇന്ത്യ യാത്രാവിമാന സേവനം പുനരാരംഭിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതായി യു എസ് ഗതാഗത വകുപ്പ് അറിയിച്ചു. ഈ മാസം 23 മുതൽ ആണ് സർവീസ് ആരംഭിക്കുക. അന്തരാഷ്ട്ര സിവിൽ ഏവിയേഷൻ സേവനങ്ങൾ കൂടുതൽ വിപുലീകരിക്കുകയാണെന്നും ഇരു രാജ്യങ്ങളിലേക്കുമുള്ള യാത്രാ സർവീസുകൾ പുനരാരംഭിക്കുന്നതിനു എയര്‍ ഇന്ത്യ നല്‍കിയ അപേക്ഷക്ക് അംഗീകാരം നല്‍കിയതായും യു.എസ് സിവിൽ ഏവിയേഷൻ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു. ചാര്‍ട്ടര്‍ വിമാനങ്ങള്‍ സേവനം ആരംഭിക്കുന്നതിന് മുൻപ് ഇന്ത്യന്‍ വിമാനകമ്പനികൾ അംഗീകാരത്തിന് അപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിറക്കിയ ഉത്തരവും പിന്‍വലിച്ചു .
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ എല്ലാ സര്‍വീസുകളും നിരോധിച്ചിരിക്കുകയായിരുന്നു . രാജ്യത്തെത്തുന്ന ചാര്‍ട്ടേഡ് വിമാനങ്ങളോട് ഇന്ത്യ അന്യായവും വിവേചനപരവുമായ വേര്‍തിരിവ് കാണിക്കുന്നുണ്ടെന്ന് കഴിഞ്ഞ മാസം യു എസ് ആരോപിച്ചിരുന്നു.