വാഷിങ്ടണ്‍: ട്രംപ് ഭരണകൂടത്തിന്റെ എച്ച് വണ്‍ ബി വിസ നിരോധനം റദ്ദാക്കി യുഎസ് കോടതി. ഈ മാസം ജൂണിനായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ നിരോധന ഉത്തരവാണ് കാലിഫോര്‍ണിയ ഡിസ്ട്രിക്ട് കോര്‍ട്ട് ജഡ്ജ് ജഫ്രി വൈറ്റ് റദ്ദാക്കിയത്.
ഭരണഘടനാപരമായുള്ള അധികാര പരിധിക്കപ്പുറം പോകാനാണ് യുഎസ് പ്രസിഡന്റ് ശ്രമിച്ചതെന്ന് തൊഴില്‍ പെര്‍മിറ്റുകള്‍ റദ്ദാക്കാനുള്ള തീരുമാനം വിലക്കിക്കൊണ്ട് കോടതി വ്യക്തമാക്കി. കുടിയേറ്റ നയം തീരുമാനിക്കേണ്ടത് യുഎസ് കോണ്‍ഗ്രസ് ആണെന്നും അല്ലാതെ പ്രസിഡന്റല്ലെന്നും ഭരണഘടന വ്യക്തമാക്കുന്നതായി ജഡ്ജി ചൂണ്ടിക്കാട്ടി. ജഡ്ജ് ജഫ്രി വൈറ്റിന്റെ ഈ ഉത്തരവ് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ അടക്കമുള്ളവര്‍ക്ക് അശ്വാസം പകരുന്നതാണ്.