ന്യൂഡല്‍ഹി: കേന്ദ്ര ഭവന നഗര കാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന പതിമൂന്നാമത്, മൊബിലിറ്റി ഇന്ത്യാ കോണ്‍ഫറന്‍സ് ഈ മാസം ഒമ്പതിന് നടക്കും. ഓണ്‍ലൈന്‍ ആയി വീഡിയോ കോണ്‍ഫ്രന്‍സ് /വെബിനാര്‍ രൂപത്തിലാണ് ഒരു ദിവസം നീളുന്ന കോണ്‍ഫ്രന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്. ‘നഗര ഗതാഗത മേഖലയിലെ ഉയര്‍ന്നുവരുന്ന പ്രവണതകള്‍’ എന്നതാണ് ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ ചര്‍ച്ചാവിഷയം. കോവിഡ് 19 മഹാമാരി ഉയര്‍ത്തിയ വെല്ലുവിളികളെ നേരിടുന്നതിനും, യാത്രക്കാര്‍ക്ക് താങ്ങാനാവുന്ന ചെലവില്‍ സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിനും ദേശീയ- അന്തര്‍ദേശീയ തലങ്ങളില്‍ സ്വീകരിച്ച നവീന ഗതാഗത മാതൃകകളാണ് പ്രധാനമായും യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്.
കേന്ദ്ര നഗര കാര്യ മന്ത്രി ശ്രീ ഹര്‍ദീപ് സിംഗ് പുരി ഉദ്ഘാടന പ്രസംഗം നടത്തും. ഗേല്‍ ആര്‍കിടെക്ട് സ്ഥാപകനും മുതിര്‍ന്ന ഉപദേഷ്ടാവും ആയ പ്രൊഫസര്‍ ജാന്‍ഗേല്‍ മുഖ്യപ്രഭാഷണം നടത്തും.