കോഴിക്കോട്: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ ആശങ്കയില്ലെന്ന് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി. കരാറുകള്‍ എല്ലാം നിയമാനുസൃതമാണെന്നും ആവശ്യമായ രേഖകള്‍ നാളെ തന്നെ ഇ.ഡിക്ക് കൈമാറുമെന്നും സൊസൈറ്റി അധികൃതര്‍ വ്യക്തമാക്കി.
അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ബിസിനസ് ഇടപാടുകളുടെ വിവരങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെട്ട് ഇ.ഡി സൊസൈറ്റിക്ക് കത്ത് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെതിരെയുള്ള അന്വേഷണമാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയിലേക്കും എത്തിയിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികളിലൂടെ സി.എം രവീന്ദ്രന്‍ കളളപ്പണം വെളുപ്പിച്ചെന്നും ബിനാമി ഇടപാടുകള്‍ നടത്തിയെന്നുമാണ് ഇ.ഡിയുടെ ആരോപണം. ഇക്കാലയളവിലെ സാമ്പത്തിക ഇടപാടുകളുടെയും പൂര്‍ത്തിയാക്കിയതും അല്ലാത്തതുമായ പദ്ധതികളുടെയും വിവരങ്ങള്‍ കൈമാറാനാണ് ഊരാളുങ്കിന് ഇ.ഡി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ബാങ്ക് സ്റ്റേറ്റ്‌മെന്റും ആവശ്യപ്പെട്ടിട്ടുണ്ട്.