ഗള്‍ഫ് ഇന്ത്യന്‍സ്.കോം
രാജ്യത്തെ വ്യാജ സര്‍വകലാശാലകളുടെ കാര്യത്തില്‍ ഉത്തര്‍ പ്രദേശും, ഡല്‍ഹിയും മുമ്പന്തിയിലെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമീഷന്‍. ബുധനാഴ്ചയാണ് വ്യാജ സര്‍വകലാശാലകളുടെ പട്ടിക യുജിസി ഡല്‍ഹിയില്‍ പുറത്തിറക്കിയത്. രാജ്യത്തെ മൊത്തം 24 വ്യാജ സര്‍വകലാശാലകളില്‍ 8-എണ്ണം യുപി-യിലും 7-എണ്ണം ഡല്‍ഹിയിലുമാണ്.
കേരളം, കര്‍ണ്ണാടക, മഹാരാഷ്ട്ര, പുതുച്ചേരി, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഓരോന്നും, ഒഡീഷ, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളില്‍ രണ്ടു വീതം വ്യാജ സര്‍വകലാശാലകളാണ് യുജിസി പട്ടികയിലുള്ളത്. സെന്റ്. ജോണ്‍സ് യൂണിവേഴ്‌സിറ്റി, കിഷനാട്ടം എന്ന പേരാണ് കേരളത്തിലെ വ്യാജ സര്‍വകലാശാലയായി പട്ടികയില്‍ പെടുത്തിയിട്ടുള്ളത്.