ജിദ്ദ/കോഴിക്കോട്: കേരളത്തിലെ ഫുട്‌ബോള്‍ ടീമിനെ സ്വന്തമാക്കി സൗദി രാജകുടുംബം. സൗദി രാജകുമാരന്‍ അബ്ദുല്ല ബിന്‍ മുസാഅദ് ബിന്‍ അബ്ദുല്‍ അസീസിന്റെ ഉടമസ്ഥതയിലുള്ള യുനൈറ്റഡ് വേള്‍ഡ് ഗ്രൂപ്പ് ആണ് കാലിക്കറ്റ് ക്വാര്‍ട്‌സ് ഫുട്‌ബോള്‍ ക്ലബ് ഏറ്റെടുത്തത്. ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അസറ്റ്‌സ് ഹോള്‍ഡിംഗ് ആന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് വെള്ളിയാഴ്ച ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി.പുതിയ പേര് കേരള യുണൈറ്റഡ് ഫുട്‌ബോള്‍ എന്നാക്കി.
ഫുട്‌ബോളില്‍ കേരളത്തിന്റെ ഭാവി ഭദ്രമാണെന്ന് തെളിയിക്കുന്നതാണ് പ്രഖ്യാപനം. ഇതോടെ ഐ.എസ്.എല്ലില്‍ കളിക്കുന്ന കേരള ബ്ലാസ്‌റ്റേഴ്‌സ്, ഐ ലീഗില്‍ കളിക്കുന്ന ഗോകുലം കേരള എന്നിവക്കു ശേഷം കേരളത്തിന്റെ മണ്ണില്‍ നിന്നും ഇന്ത്യന്‍ ഫുട്‌ബോളിന്റെ ഉയരങ്ങളിലേക്കുളള പടവുകള്‍ കയറുന്ന മറ്റൊരു ക്ലബായി ക്വാര്‍ട്‌സ് എഫ്.സി മാറി
نَـجّـمٌ جديد ينضم معنا في يونايتد وورلد! 😍
مجموعتنا تستحوذ على نادي كيرلا يونايتد الهندي، أهلًا بصديقنا الجديد 🤝🇮🇳@KeralaUnitedFC https://t.co/4o9RfzyKJm pic.twitter.com/oOkLJ6GVkW
— شيفيلد يونايتد (@SUFCArabic) November 20, 2020
കേരള യുണൈറ്റഡിനു പുറമെ,ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുന്ന ഷെഫീല്‍ഡ് യുണൈറ്റഡ്, ബെല്‍ജിയം പ്രീമിയര്‍ ലീഗില്‍ പങ്കെടുക്കുന്ന ബീര്‍ഷ്‌കോട്ട്, യു.എ,ഇ സെക്കന്റ് ഡിവിഷന്‍ ലീഗില്‍ പങ്കെടുക്കുന്ന അല്‍ ഹിലാല്‍ യുണൈറ്റഡ് എന്നീ ക്ലബുകളും യുണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ്.
‘2027 എഫ്‌സി ഏഷ്യന്‍ കപ്പിന് ആതിഥ്യം വഹിക്കാനള്ള മത്സരം ഉള്‍പ്പെടെ ഇന്ത്യന്‍ ആരാധകര്‍ക്ക് ഫുട്‌ബോളിനോടുള്ള അഭിനിവേശവും ഇന്ത്യയില്‍ ഫുട്‌ബോള്‍ മേഖല സാക്ഷ്യം വഹിക്കുന്ന വികാസവും കാലിക്കറ്റ് ഫുട്‌ബോള്‍ ഏറ്റെടുക്കാന്‍ കാരണമാണെന്ന് യുണൈറ്റൈഡ് വേള്‍ഡ് ഗ്രൂപ്പ് പറഞ്ഞു. ഇന്ത്യന്‍ ഫുട്ബോളിന്റെ മിടിക്കുന്ന ഹൃദയമാണ് കേരള സംസ്ഥാനം. കേരളത്തിന്റെ ഫുഡ്‌ബോള്‍ ഏറെ ജനപ്രിയമാണ്.ഇതാണ് കാലിക്കറ്റ് ക്വാര്‍ട്‌സ് ക്ലബിനെ സംസ്ഥാനത്തിന്റെ പേരിലേക്ക് മാറ്റാന്‍ പ്രചോദനം.ക്ലബിന്റെ ലോഗോയിലും മാറ്റം വരുത്തിയിട്ടുണ്ട്.
ഗ്രൂപ്പിന്റെ ബ്രാന്‍ഡ് പ്രചരിപ്പിക്കുന്നതിനും ക്ലബുകളുടെ ജനപ്രീതി വര്‍ധിപ്പിക്കുന്നതിനും പുറമെ കഠിനാധ്വാനത്തിലൂടെയും ആരാധകരുടെ പിന്തുണയോടെയും ക്ലബിനെ ഇന്ത്യന്‍ ഫുട്‌ബോളിന്റെ എറ്റവും ഉയര്‍ന്ന തലത്തിലേക്ക് എത്തിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് യുണൈറ്റഡ് വേള്‍ഡ് ഗ്രൂപ്പ് പറഞ്ഞു. അതിന്റെ ഭാഗമായി ക്ലബില്‍ ഫുട്‌ബോളുമായി ബന്ധപ്പെട്ട ഒരു അക്കാദമി സ്ഥാപിക്കും.