ജയ്പൂര്‍: രാജസ്ഥാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന് നോട്ടീസ്. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സംസ്ഥാനത്ത് ബിജെപിക്കെതിരെ കോണ്‍ഗ്രസ്സ് പോരാട്ടം കടുപ്പിച്ചിരിക്കുകയാണ്്. രാജസസ്ഥാന്‍ പോലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പാണ് നോട്ടിസ് അയച്ചത്. കുതിരക്കച്ചവട ആരോപണത്തിന്റെ പേരില്‍ ശെഖാവത്തിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയിട്ടുണ്ട്. എന്നാല്‍ നേരത്തെ തന്നെ ശെഖാവത്ത് ആരോപണങ്ങളെല്ലാം നിഷേധിച്ചിച്ചിരുന്നു.
രാജസ്ഥാനില്‍ സര്‍ക്കാരിനെ അട്ടിമറിക്കുന്നതിനായി കോണ്‍ഗ്രസ്സ് വിമത എംഎല്‍എമാരും ശോഖാവത്തും തമ്മില്‍ ഫോണില്‍ ഗൂഢാലോചന നടത്തിയെന്ന പേരില്‍ പ്രചരിക്കുന്ന ഓഡിയോ കോണ്‍ഗ്രസ്സ് ക്ലിപ്പ് പുറത്തുവിട്ടിരുന്നു. അതേസമയം ശെഖാവത്ത് ഓഡിയോ ക്ലിപ്പിന്റെ ആധികാരികത ഉറപ്പുവരുത്താന്‍ പോലീസിനോട് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്സ് പുറത്തുവിട്ട ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം തന്റേതല്ലെന്നും ഏത് അന്വേഷണം നേരിടാനും താന്‍ തയ്യാറാണെന്നും ശെഖാവത്ത് പറഞ്ഞു. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ ഹാജരാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കുതിരക്കച്ചവട ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ്സ് തങ്ങളുടെ പാര്‍ട്ടി നേതാക്കളെ അപകീര്‍ത്തിപ്പെടുത്താനുളള ശ്രമങ്ങളാണ് നടത്തുന്നതെന്ന് ബിജെപി ആരോപിച്ചിരുന്നു.