ന്യൂയോര്‍ക്ക്: മ്യാന്‍മറിയെ സൈനിക അറിമറിയെ പരാജയപ്പെടുത്തണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോര്‍ണിയോ ഗുട്ടറസ്. രാജ്യം ഭരിക്കാനുള്ള വഴി ഇതല്ലെന്നു പട്ടാള നേതാക്കള്‍ മനസിലാക്കണമെന്നും രാജ്യത്ത് ഭരണഘടനാ ക്രമം നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഈ അട്ടിമറി പരാജയപ്പെട്ടെന്ന് ഉറപ്പാക്കാന്‍ മ്യാന്‍മറിനുമേല്‍ മതിയായ സമ്മര്‍ദ്ദം ചെലുത്താന്‍ അന്താരാഷ്ട്ര സമൂഹത്തെ അണിനിരത്താന്‍ തങ്ങള്‍ ആവുന്നതെല്ലാം ചെയ്യും. ഇക്കാര്യത്തില്‍ സുരക്ഷാ സമിതിയില്‍ ഐക്യം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം പട്ടാള അട്ടിമറിക്കെതിരേ സംയുക്ത പ്രതികരണം ഇറക്കാന്‍ യുഎന്‍ രക്ഷാസമിതിയില്‍ നടന്ന നീക്കം ചൈന ഇടപെട്ട് വിഫലമാക്കിയിരുന്നു. വീറ്റോ അധികാര മുള്ള സ്ഥിരാംഗമായ ചൈന നീക്കത്തെ അംഗീകരിക്കില്ലെന്നു വ്യക്തമാക്കിയെന്നാണ് വിവരം.