ജനീവ: അസമിലെ പ്രളയത്തെ നേരിടാന്‍ ഇന്ത്യയെ സഹായിക്കാന്‍ തയ്യാറാണെമെന്ന് ഐക്യരാഷ്ട്ര സഭ. യുഎന്‍ സെക്രട്ടറി ജനറല്‍ വക്താവാണ് ഇക്കാര്യം അറിയിച്ചത്. അസമിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് നൂറിലധികം പേര്‍ മരിക്കുകയും ലക്ഷകണക്കിനാളുകള്‍ കുടിയൊഴിക്കപ്പെട്ടത്. അതുകൊണ്ട് തന്നെ ഇന്ത്യന്‍ സര്‍ക്കാരിനെ സഹായിക്കാന്‍ തയ്യാറാണെന്ന് സ്റ്റീഫന്‍ ദുജ്ജാറിക് പറഞ്ഞു. അസമില്‍ ഇപ്പോളും പ്രളയകെടുതി അവസാനിച്ചിട്ടില്ല.
പ്രളയത്തെ തുടര്‍ന്ന് അസമില്‍ മരണസംഖ്യ ഉയരുകയാണ്. സംസ്ഥാനത്ത് 36 ലക്ഷത്തിലധികം പേരെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. ബ്രഹ്മപുത്ര നദി ഇപ്പോഴും കരകവിഞ്ഞൊഴുകുകയാണ്. ചില പ്രദേശങ്ങളിലെ നദികളിലെ ജലനിരപ്പ് അപകട ഭീഷണിയില്‍ നിന്നും താഴെയായിട്ടുണ്ട്. 2,678 ഗ്രാമങ്ങളാണ് വെള്ളപ്പൊക്കത്തില്‍ തകര്‍ന്നത്. 1,27,955 ഹെക്ടര്‍ കൃഷിഭൂമിയും പ്രളയത്തില്‍ മുങ്ങിപ്പോയി. കോവിഡും പ്രളയവും ഒരേസമയത്താണ് അസമിനെ ബാധിച്ചിരിക്കുന്നത്.