യെമന്‍ വിഷയത്തില്‍ സുല്‍ത്താനേറ്റ് നടത്തിയ ശ്രമങ്ങള്‍ പ്രശംസനീയമെന്ന് യുഎന്‍
മസ്‌കത്ത് : യെമനിലെ സംഘര്‍ഷങ്ങള്‍ക്ക് റമദാന്‍ കാലത്ത് തന്നെ അയവു വരുത്താന്‍ സുല്‍ത്താനേറ്റ് ഓഫ് ഒമാന്‍ നടത്തിയ ശ്രമങ്ങള്‍ക്ക് രാജ്യാന്തര ഏജന്‍സിയുടെ അഭിനന്ദനം.
ഒമാനില്‍ സന്ദര്‍ശനം നടത്തുന്ന യുഎന്‍ പ്രതിനിധി ഹാന്‍സ് ഗ്രണ്ട്ബര്‍ഗാണ് സുല്‍ത്താനേറ്റിന്റെ സമാധാന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചത്.
ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് ബിന്‍ ഹമൂദുമായി കൂടിക്കാഴ്ച നടത്തിയ യുഎന്‍ പ്രതിനിധി യെമന്‍ വെടിനിര്‍ത്തല്‍ കരാറിന്റെ തുടര്‍ച്ച ഉറപ്പാക്കാന്‍ നടത്തുന്ന ശ്രമങ്ങളെ കുറിച്ചും യെമനില്‍ ശ്വാശത സമാധാനം നിലനില്‍ക്കാനുമുള്ള നടപടികളെ കുറിച്ചും ഇരുവരും ചര്‍ച്ച നടത്തി.
യെമനിലെ മനുഷ്യാവകാശ കാര്യങ്ങളുടെ കോര്‍ഡിനേറ്റര്‍ ഡേവിഡ് ഗ്രീസ്ലി, ഐക്യരാഷ്ട്ര സഭയിലെ ഒമാന്റെ സ്ഥിരം പ്രതിനിധി ഡോ മുഹമദ് ബിന്‍ അവദ് അല്‍ ഹസന്‍ എന്നിവരുായി ഹമദ് ബിന്‍ ഹമൂദ് ചര്‍ച്ചകള്‍ നടത്തി.