ഉംറ തീര്‍ഥാടനം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒക്ടോബര്‍ 4 മുതല്‍ ഘട്ടം ഘട്ടമായി പുനരാരംഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു.ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കുന്ന ആപ്ലിക്കേഷന്‍ വഴിയാണ് ഉംറ തീര്‍ഥാടനത്തിന് അനുമതി ലഭിക്കുക.
ഉംറ കര്‍മ്മത്തിന് തയ്യാറെടുക്കുന്നവര്‍ പിന്‍തുടരേണ്ട നടപടിക്രമങ്ങള്‍ ഇങ്ങനെ;
1.ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കിയ സ്‌പെഷ്യല്‍ ആപ് ആയ ഇഅതമര്‍നാ ഡൗണ്‍ ലോഡ് ചെയ്യുകയും ഉംറയും മദീന സിയാറയും നടത്തേണ്ട സമയം തെരെഞ്ഞെടുക്കുകയും ചെയ്യുക.ആപ് സെപ്തംബര്‍ 27 ഞായറാഴ്ചമുതല്‍ ലഭ്യമാകും.
2.തവല്‍ക്കനാ എന്ന എന്ന ആരോഗ്യ മന്ത്രാലയത്തിന്റെ ആപില്‍ രജിസ്റ്റര്‍ ചെയ്യുകയും കൊറോണ മുക്തരാണെന്ന് സാക്ഷ്യപ്പെടുത്തുകയും ആപ് വഴി തീര്‍ത്ഥാടനത്തിനുള്ള പെര്‍മിറ്റ് നേടുകയും ചെയ്യുക.
3.പെര്‍മിറ്റ് നേടിയ ശേഷം മക്കയിലെ നിശ്ചിത കേന്ദ്രങ്ങളില്‍ എത്തുകയും പെര്‍മിറ്റില്‍ അനുവദിച്ച സമയക്രമം പാലിക്കുകയും പെര്‍മിറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുന്‍പില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുക.
4.മാസ്‌ക് ധരിക്കലടക്കമുള്ള കൊറോണ മുന്‍കരുതല്‍ നിര്‍ദേശങ്ങല്‍ പാലിച്ചുകൊണ്ട് നിശ്ചിത കേന്ദ്രങ്ങളില്‍ നിന്ന് ബസുകള്‍ കയറി ഹറമിലേക്ക് പോകുകയും ഉംറക്ക് ശേഷം നിശ്ചിത കേന്ദ്രങ്ങളില്‍ തന്നെ തിരിച്ചെത്തുകയും വേണം.