തിരുവനന്തപുരം: സന്തോഷവും സ്‌നേഹവും എല്ലാവരിലും പകരുന്ന വ്യക്തിത്വം.ഉമ്മന്‍ നൈനാന്‍…24 വര്‍ഷം ‘ദി ഹിന്ദു’വില്‍ വിവിധ തസ്തികകളിലായി ജോലി ചെയ്ത, എല്ലാവരും സ്‌നേഹത്തോടെ വിളിക്കുന്ന ഉമ്മന്‍ (59) ഇനി ഓര്‍മ…
വ്യാഴാഴ്ച രാവിലെ മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം. യുഎന്‍ഐ യിലൂടെ യാണ് പത്രപ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്. ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ്, ഇന്ത്യന്‍ എക്‌സ്പ്രസ് എന്നിവിടങ്ങളിലെ ജോലിക്ക് ശേഷമാണ് ദി ഹിന്ദുവിലെത്തിയത്. ദി ഹിന്ദു’ പത്രത്തിന്റെ സീനിയര്‍ അസിസ്റ്റന്റ് എഡിറ്ററായിരുന്നു. സാമ്പത്തിക രംഗത്തെ നിരവധി ശ്രദ്ധേയമായ വാര്‍ത്തകള്‍ പുറത്തു കൊണ്ടു വന്നിട്ടുണ്ട്. മുംബൈ പ്രസ് ക്ലബ് ട്രഷറര്‍, മാനേജിംഗ് കമ്മറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
മാര്‍ത്തോമ്മ സഭയിലെ സീനിയര്‍ വൈദികനും അയിരുക്കുഴിയില്‍ റവ. നൈനാന്‍ ഉമ്മന്റെയും പരേതയായ ഇട്ടി അന്ന നൈനാന്റെയും മകനാണ്. ഭാര്യ – ഷൈല (സ്റ്റോക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍) മകള്‍ -അന്ന (നിയമ വിദ്യാര്‍ത്ഥിനി )
ഉമ്മന്‍ എ. നൈനാന്റെ നിര്യാണത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അനുശോചനം രേഖപ്പെടുത്തി. കാല്‍നൂറ്റാണ്ടോളമായി മാധ്യമ മേഖലയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം 2018 വരെ ഹിന്ദുവിന്റെ തിരുവനന്തപുരം എഡീഷനിലുണ്ടായിരുന്നു. സാമ്പത്തിക രംഗത്തെ നിരവധി ശ്രദ്ധേയമായ വാര്‍ത്തകള്‍ അദ്ദേഹം പുറത്തു കൊണ്ടു വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തില്‍ പങ്ക് ചേരുന്നതായി മന്ത്രി പറഞ്ഞു.