തിരുവനന്തപുരം: ഹൈക്കമാന്‍ഡ് തീരുമാനം സ്വാഗതം ചെയ്യുന്നതായി രമേശ് ചെന്നിത്തല. ഹൈക്കമാന്‍ഡ് തീരുമാനങ്ങളോടെ താന്‍ ഒതുക്കപ്പെട്ടിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വം തെരഞ്ഞെടുപ്പില്‍ അനിവാര്യമാണ്. മാധ്യമങ്ങളാണ് സംശയമുണ്ടാക്കുന്നത്. സ്ഥാനാര്‍ത്ഥികളെപ്പോലും മാധ്യമങ്ങള്‍ തീരുമാനിക്കുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.
അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫ് തിരിച്ചുവരിക എന്നത് മാത്രമാണ് ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു. അഞ്ച് വര്‍ഷം കേരളം ഭരിച്ച് മുടിച്ച പിണറായി സര്‍ക്കാര്‍ തിരിച്ചുവരണമെന്ന് കേരളം ആഗ്രഹിക്കുന്നില്ല. ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും ഒരു അഭിപ്രായ വ്യത്യാസവുമില്ലെന്നും ചെന്നിത്തല പറഞ്ഞു.