ഉംറ തീര്‍ത്ഥാടകര്‍ക്ക് വെയിലേല്‍ക്കാതിരിക്കാന്‍ മസ്ജിദുല്‍ ഹറാം, മസ്ജിദുന്നബവി കാര്യാലയം കുടകള്‍ വിതരണം ചെയ്തു തുടങ്ങി.
സമാധാനത്തോടെയും ആശ്വാസത്തോടെയും ഉംറ നിര്‍വഹിക്കുന്നതിനു വേണ്ടിയാണ് കുട വിതരണം ചെയ്യുന്നതെന്നു മസ്ജിദുല്‍ ഹറാം പബ്ലിക് റിലേഷന്‍ മേധാവി ജിഹാദ് മുഹമ്മദ് അല്‍ ഉതൈബി പറഞ്ഞു.