ടിന്‍സു: ലിബറേഷന്‍ ഫ്രണ്ട് ഓഫ് അസം ഇന്‍ഡിപെന്‍ഡന്‍റ് (ഉല്‍ഫ) ഭീകരന്‍ പിടിയില്‍. ടിന്‍സുകിയില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അസം റൈഫിള്‍സ് സൈനികരും പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍ പിടിയിലായത്. ലേഖാപാനി മേഖലയില്‍ ഉല്‍ഫ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഭീതകരനെ പിടികൂടിയത്. ഇയാള്‍ ഉല്‍ഫയുടെ അസിസ്റ്റന്‍റ് സെക്രട്ടറിയാണെന്നാണ് പോലീസിന്‍റെ നിഗമനം. വിശദമായ അന്വേഷണത്തിനായി ഇയാളെ ടിന്‍സുകിയ പോലീസിന് കൈമാറി.
ജൂണില്‍ കക്കോദുങ്ക മേഖലയില്‍ നടത്തിയ തെരച്ചിലില്‍ ഒരു ഉല്‍ഫ ഭീകരനെ പിടികൂടിയിരുന്നു.




















