കല്പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിനെതിരേ വയനാട്ടില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താന്‍ ആരംഭിച്ചു. കടകളും ഹോട്ടലുകളും എല്ലാം അടഞ്ഞു കിടക്കുകയാണ്. വ്യാപാര വ്യവസായ ഏകോപന സമിതിയും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് റോഡുകളില്‍ ഉളളത്. കെ.എസ്.ആര്‍.ടി.സി ബസുകളൊന്നും തന്നെ നിരത്തിലിറങ്ങിയിട്ടില്ല. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.