പിണറായി സർക്കാരിനെതിരെ UDF ഉം BJP യും സംയുക്ത ഗൂഢാലോചന നടത്തുകയാണെന്ന് CPI നേതാവും മന്ത്രിയുമായ ഇ ചന്ദ്രശേഖരൻ. അവിശ്വാസ പ്രമേയവും ഇതിന്റെ ഭാഗമാണെന്ന് നിയമസഭയിൽ അദ്ദേഹം പറഞ്ഞു. പുകമറയും നുണ കഥകളും സ്യഷ്ടിച്ച് സർക്കാരിനേയും മുഖ്യമന്ത്രിയേയും പ്രതികൂട്ടിലാക്കാമെന്ന് ആരും കരുതണ്ടാ. ജനക്ഷേമ വികസന പ്രവർത്തനങ്ങളിൽ രാജ്യത്തിന് മാതൃകയാണ് പിണറായി സർക്കാർ. ഈ സർക്കാരിനെ അട്ടിമറിക്കാൻ BJP ക്കൊപ്പം ചേർന്ന UDF തെരഞ്ഞെടുപ്പിൽ അവരുമായി സഖ്യം കൂടുമെന്ന് ഉറപ്പാണ്. ജനങ്ങൾ ഇത് തിരിച്ചറിഞ്ഞു കഴിഞ്ഞു.
സ്വർണകടത്തിൽ പ്രതികളായ വരുടെ രാഷ്ടീയം ചർച്ച ചെയ്താൽ UDF ഉം BJP യും കുടുങ്ങുമെന്നതിനാൽ ചില മാധ്യമങ്ങളുടെ സഹായത്തോടെ പൊയ് വെടി വയ്ക്കുകയാണ്. ഇത് വിലപ്പോവില്ല – മന്ത്രി പറഞ്ഞു