കേരളത്തിലെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ വമ്പന്‍ തകര്‍ച്ചയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അമ്പരപ്പ്. കോണ്‍ഗ്രസ് വോട്ടുകള്‍ വലിയ തോതില്‍ ബിജെപിക്ക് ചോര്‍ന്നതും കേന്ദ്ര നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.
സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടാണ് വലിയ പരാജയത്തിന് കാരണമായതെന്നാണ് ഹൈക്കമാന്‍ഡിന്റെ വിലയിരുത്തല്‍. സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചു പണിക്ക് സാധ്യതയുള്ളതായും സൂചനയുണ്ട്.


















