യുഎഇയിലെ ഏറ്റവും പ്രശസ്തമായ നറുക്കെടുപ്പില്‍ സൗദിയിലെ പ്രവാസിയായ ഇന്ത്യക്കാരന് പത്തുലക്ഷം ദിര്‍ഹം സമ്മാനം.
അബുദാബി : പുതുവര്‍ഷത്തിലെ ആദ്യ നറുക്കെടുപ്പില്‍ ഇന്ത്യക്കാരന് ബിഗ് ടിക്കറ്റ് ഒന്നാം സമ്മാനമായ പത്തു ലക്ഷം ദിര്‍ഹം. സൗദി അറേബ്യയില്‍ താമസിക്കുന്ന വഖാര്‍ ജാഫ്രിയ്ക്കാണ് പുതുവത്സര സമ്മാനമായി ഒന്നാം സമ്മാനം ലഭിച്ചത്.
തനിക്ക് സമ്മാനം ലഭിക്കുമെന്ന് ഉറപ്പായിരുന്നുവെന്ന് ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് തത്സമയം നടത്തുന്ന ഈവന്റിന്റെ ഹോസ്റ്റ് ബൗപ്രയോട് ജാഫ്രി പറഞ്ഞു. സൗദിയിലെ അല്‍ ഫുത്തെം കമ്പനിയിലെ ട്രഷറി മാനേജറാണ് വഖാര്‍.
Congratulations to Veqar Jafri! Big Tickets Last AED 1 Million weekly electronic draw of the December Promotion! Tune into The Tremendous 25 Million Series 235 live draw on 3rd January at 7:30PM!
Good Luck! #BigTicket #BigTicketAbuDhabi pic.twitter.com/M95skruaOs— Big Ticket Abu Dhabi (@BigTicketAD) January 1, 2022
ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജ് സ്വദേശിയാണ് ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി ബിരുദധാരിയായ വഖാര്‍.
ഡിസംബറിലെ ആദ്യ നറുക്കെടുപ്പില്‍ ടിക്കറ്റ് എടുത്തെങ്കിലും സമ്മാനം ലഭിച്ചില്ല. തുടര്‍ന്ന് 24 ന് രണ്ട് ടിക്കറ്റുകള്‍ എടുത്തു. അതിലൊന്നാണ് സമ്മാനം കൊണ്ടുവന്നത്. ഇനിയും 25 മില്യണ്‍ ദിര്‍ഹം നേടാന്‍ അവസരമുണ്ട്.
നേരത്തെ പ്രതിമാസ നറുക്കെടുപ്പായിരുന്ന ബിഗ് ടിക്കറ്റ് ഇപ്പോള്‍ പത്തുലക്ഷം ദിര്‍ഹത്തിന് പ്രതിവാരവും ബംബറായി പ്രതിമാസവും നടത്തുന്നുണ്ട്.












