പകര്‍ച്ചവ്യാധിയെക്കുറിച്ച് ഭീതിപരത്തുന്ന വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുന്ന ഉത്തരവ് യുഎഇ ഭരണകൂടം പ്രഖ്യാപിച്ചു
അബുദാബി : കോവിഡ് വ്യാപനം തടയുന്നത്തിന് അധികാരികള്‍ നടത്തുന്ന ശ്രമങ്ങളെ പരിഹസിക്കുന്ന ട്രോളുകളോ, രോഗബാധയെ സംബന്ധിച്ച വ്യാജ വാര്‍ത്തകളോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ യുഎഇ ഭരണകൂടംതീരുമാനിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് തടയാന്‍ പ്രോത്സാഹനം നല്‍കുന്ന കമന്റുകളോ, വീഡീയോ, ഫോട്ടോകള്‍ എന്നിവ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതോ കടുത്ത ശിക്ഷ ക്ഷണിച്ച് വരുത്തുന്നതായിരിക്കുമെന്ന് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി.
കിംവദന്തികള്‍ പ്രചരിപ്പിക്കുന്നത് തടയുന്ന 2021 ലെ ഫെഡറല്‍ നിയമം അനുസരിച്ചാണ് ശിക്ഷണ നടപടി. ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ശിക്ഷ ലഭിക്കാം.
വ്യായാമം ചെയ്യുന്ന പാര്‍ക്കുകള്‍, ജോഗിംഗ് സ്ഥലങ്ങള്‍ എന്നിവിടങ്ങളില്ലാതെ മുഖാവരണം ഇല്ലാതെ പുറത്തിറങ്ങിയാല്‍ 3000 ദിര്‍ഹം വരെ പിഴ ലഭിക്കാം.
കോവിഡ് പരിശോധന ഫലത്തില്‍ പൊസീറ്റാവാണെന്ന് കണ്ടെത്തിയ ശേഷം ക്വാറന്റൈന്‍ ലംഘിച്ചാല്‍ പതിനായിരം ദിര്‍ഹമാണ് പിഴ.
യുഎഇയുടെ കോവിഡ് മാനദണ്ഡങ്ങളെ വിിമര്‍ശിക്കുകയും, അല്‍ഹോസ്ന്‍ മൊബൈല്‍ ആപിനെ പരിഹസിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് സാമൂഹ്യ മാധ്യമങ്ങള്‍ നിരീക്ഷീക്കാനും ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് തക്കശിക്ഷ നല്‍കാനും തീരുമാനമായത്.












