അബുദാബി: പോലീസ് നായയെ ഉപയോഗിച്ച് കോവിഡ് കേസുകള്‍ എളുപ്പത്തില്‍ കണ്ടുപിടിക്കുന്ന പരീക്ഷണം വിജയകരമെന്ന് ആഭ്യന്തരമന്ത്രാലയം. വ്യക്തികളുടെ വിയര്‍പ്പ് ശേഖരിച്ച് പ്രത്യേക കുപ്പികളില്‍ നിക്ഷേപിക്കുകയും ഇത് നായയെ കൊണ്ട് മണപ്പിച്ചുമാണ് രോഗമുള്ളവരെ കണ്ടുപിടിക്കുന്നത്.
നിരവധി ആളുകളുടെ സാമ്പിളുകള്‍ മണപ്പിക്കുമ്പോള്‍ കോവിഡ് ബാധിതന്‍റെ സാമ്പിളിനരികില്‍ പോലീസ് നായ നില്‍കുകയും ചെയ്യുന്നു. ഈ പരീക്ഷണം 92 ശതമാനം വിജയം കണ്ടതായി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ദരിച്ച് യുഎഇ വാര്‍ത്താ ഏജന്‍സിയായ വാം റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം പരീക്ഷണം വിജയം കണ്ടതിനാല്‍ പോലീസ് നായയെ ഉപയോഗിച്ചുള്ള ഇത്തരം പരിശോധനകള്‍ വ്യാപകമാക്കാനാണ് തീരുമാനം.













