അനുമതിയില്ലാതെ വ്യക്തികളുടെ ചിത്രങ്ങള്‍ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്താല്‍ ഒരു കോടി രൂപ വരെ പിഴ ശിക്ഷ.
ദുബായ് ്അനുമതിയില്ലാതെ അന്യരുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നതും ഉള്‍പ്പടെ യുഎഇയിലെ സൈബര്‍ നിയമങ്ങളില്‍ ശിക്ഷാനടപടികള്‍ക്ക് കാതലായ മാറ്റം. അപകട ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുന്നതും അനുമതിയില്ലാതെ മറ്റാരുടെയെങ്കിലും ചിത്രം എടുക്കുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നതും ഗുരുതര സൈബര്‍ കുറ്റമാകും.
വഴിയിലെ അപകട ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും തീപിടിത്തം പോലുള്ള സംഭവങ്ങള്‍ ചി്ത്രീകരിക്കുന്നതും പിന്നീട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്യുന്നതും സമാനമായ ശിക്ഷാനടപടികള്‍ ക്ഷണിച്ചു വരുത്തും.
അനുവാദമില്ലാതെ വ്യക്തികളുടെ ചിത്രം എടുത്താല്‍ ആറു മാസംവരെ തടവു ശിക്ഷ ലഭിക്കാം. ഒപ്പം ഒന്നര ലക്ഷം ദിര്‍ഹം മുതല്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കാം. (മുപ്പതു ലക്ഷം മുതല്‍ ഒരു കോടി രൂപ വരെ )
പൊതുസ്ഥലത്തായാലും സ്വകാര്യ സ്ഥലത്തായാലും അനുമതി ഇല്ലാതെ ചിത്രം എടുത്തെന്ന ആക്ഷേപം ഉയര്‍ന്നാല്‍ ശിക്ഷാനടപടി അഭിമുഖികരിക്കേണ്ടി വരും.
വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാനാണ് കനത്ത പിഴയും ശിക്ഷയും നല്‍കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. സാമുഹ്യ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ ഇലക്‌ട്രോണിക് ഉപകരണങ്ങളും മറ്റും പിടിച്ചെടുക്കും.
വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും കനത്ത ശിക്ഷാനടപടികള്‍ ക്ഷണിച്ചുവരുത്തുന്നതാകും. പൊതുസമൂഹത്തിന് ഭീതിയും ആശങ്കയും വരുത്തും വിധം അഭ്യൂഹങ്ങളും വ്യാജവാര്‍ത്തകളും സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചാല്‍ ദേശസുരക്ഷ ചട്ട പ്രകാരമായിരിക്കും കേസ് എടുക്കുക.
ക്രിമിനില്‍ ചട്ടങ്ങളില്‍ കാതലായ മാറ്റങ്ങളാണ് ജനുവരി രണ്ട് മുതല്‍ പ്രാബല്യത്തില്‍ വരിക. നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കുക എന്ന ലക്ഷ്യമാണ് നിയമഭേദഗതികള്‍ക്ക് പിന്നിലുള്ളത്.












