വാണിജ്യ ലാഭത്തിന്റെ ഒമ്പതു ശതമാനമായിരിക്കും കോര്‍പറേറ്റ് നികുതിയെന്ന് യുഎഇ ഭരണകൂടം അറിയിച്ചു
അബുദാബി : കോര്‍പറേറ്റ് നികുതി ഘടനയില്‍ വന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി യുഎഇ. വാണിജ്യ ലാഭത്തിന്റെ ഒമ്പതു ശതമാനം കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്തുമെന്ന് യുഎഇ ധനകാര്യ വകുപ്പ് അറിയിച്ചു.
ജൂണ്‍ 1, 2023 മുതലായിരിക്കും ഇത് നടപ്പിലാക്കുക. എന്നാല്‍, 3,75,000 ദിര്‍ഹം വരെയുള്ള ലാഭത്തിന് നികുതി ഏര്‍പ്പെടുത്തില്ലെന്നും ചെറുകിട സംരംഭകരെ ഒഴിവാക്കി ധനകാര്യ വകുപ്പ് അറിയിച്ചു.
വ്യക്തികള്‍ തൊഴിലൂടെ നേടുന്ന വരുമാനത്തില്‍ നിന്നും ആദായനികുതി പിരിക്കില്ലെന്നും റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ നിക്ഷേപത്തില്‍ നിന്നും ലഭിക്കുന്ന വരുമാനത്തേയും ഒഴിവാക്കിയിട്ടുണ്ടെന്നും വാണിജ്യ ഇടപാടുകളിലൂടെയോ. വ്യവസായ സംരംഭങ്ങളിലൂടെ നേടുന്ന വരുമാനത്തിന് മാത്രമേ കോര്‍പറേറ്റ് നികുതി ബാധകമാകുകയുള്ളുവെന്നും അറിയിപ്പില്‍ പറയുന്നു.
വിവിധ കമ്പനികള്‍ നടത്തുന്ന ഗ്രൂപ്പുകള്‍ക്ക് ഒറ്റ നികുതി റിട്ടേണ്‍ മാത്രം സമര്‍പ്പിച്ചാല്‍ മതിയെന്നും മുന്‍കൂര്‍ നികുതിയോ താല്‍ക്കാലിക നികുതിയോ അടയ്‌ക്കേണ്ടാതായുമില്ലെന്നും ധനകാര്യമന്ത്രാലയം അറിയിച്ചു.