അബുദാബി : യു.എ.ഇ. – ഇസ്രയേല്‍ വിസരഹിത യാത്രാ ഉടമ്പടി ജൂലായ് ഒന്നുവരെ റദ്ദാക്കി. കോവിഡ് വ്യാപനം രൂക്ഷമായതിനെത്തുടര്‍ന്നാണ് നടപടി. യു.എ.ഇയിലേക്ക് വിസയെടുത്ത് മാത്രമേ യാത്ര ചെയ്യാനാവുകയുള്ളൂവെന്ന് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം പൗരന്മാരോട് വ്യക്തമാക്കി. യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണ മന്ത്രാലയം ഇസ്രയേലിലേക്കുള്ള യാത്രാ വ്യവസ്ഥകള്‍ വെബ്സൈറ്റില്‍ പരിഷ്‌കരിച്ചിട്ടുണ്ട്.
ഇസ്രയേലില്‍ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ജനുവരി 21-നുശേഷം വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ്. ഒരാഴ്ച മുന്‍പാണ് ഇസ്രയേലുമായുള്ള വിസാരഹിത യാത്രാ ഉടമ്പടി യു.എ.ഇ. അംഗീകരിച്ചത്. 30 ദിവസം കഴിഞ്ഞ് പ്രാബല്യത്തില്‍ വരുമെന്ന തരത്തിലായിരുന്നു അത്. സെപ്റ്റംബറില്‍ ഒപ്പുവെച്ച രാജ്യങ്ങള്‍ തമ്മിലുള്ള സമാധാനക്കരാറിനെത്തുടര്‍ന്നായിരുന്നു ഉടമ്പടി.


















