കഴിഞ്ഞ ഏതാനും മാസമായി പെട്രോള്‍, ഡീസല്‍ വില കൂടിയ നിലയിലായിരുന്നു. കഴിഞ്ഞ മാസമാണ് വില കുറച്ചത്. തുടര്‍ച്ചയായ രണ്ടാം മാസമാണ് ഇന്ധന വില കുറയുന്നത്.
അബുദാബി : യുഎഇയില്‍ പെട്രോള്‍ വില കുത്തനെ കുറച്ചു. ലിറ്ററിന് 62 ഫില്‍സാണ് കുറച്ചിരിക്കുന്നത്. സെപ്തംബര്‍ ഒന്നിന് പുതുക്കിയ നിരക്കു പ്രാബല്യത്തില്‍ വരും. ഓഗസ്ത് മാസവും അറുപതു ഫില്‍സ് പെട്രോളിന് കുറവു വരുത്തിയിരുന്നു.
أسعار الوقود الشهرية: أسعار الوقود لشهر سبتمبر 2022 وفقاً للجنة متابعة أسعار الجازولين والديزل في #الإمارات
⛽ Monthly Fuel Price Announcement:
September 2022 fuel prices released by the #UAE Fuel Price Follow-up Committee pic.twitter.com/dWvc3xE9tV— Emarat (امارات) (@EmaratOfficial) August 31, 2022
ഇതോടെ സൂപ്പര്‍ 98 പെട്രോളിന് ലിറ്ററിന് 3.41 ദിര്‍ഹവും (പഴയ നിരക്ക് 4.03)
സ്‌പെഷ്യല്‍ 95 ന് ലിറ്ററിന് 3.30 (3.92) ഇ പ്ലസിന് 3.22 ദിര്‍ഹവും (3.84) ആയി കുറഞ്ഞു.
അതേസമയം, ഡീസലിന് ലിറ്ററിന് 3.87 ദിര്‍ഹം (പഴയ നിരക്ക് 4.14) ആണ് പുതുക്കിയ നിരക്ക്.
രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വിലയില്‍ ഇടിവു രേഖപ്പെടുത്തിയതാണ് രാജ്യത്തെ റീട്ടെയില്‍ നിരക്കും കുറയാന്‍ കാരണം. ബ്രെന്റ് ക്രൂഡോയില്‍ വില നിലവില്‍ ബാരലിന് 96 ഡോളറാണ്. നേരത്തെ, 120 ഡോളര്‍ വരെ എത്തിയിരുന്നു.
വില ഉയര്‍ന്ന സമയത്ത് യുഎഇയില്‍ റീട്ടെയില്‍ വില 4.63 ദിര്‍ഹം വരെ എത്തിയിരുന്നു. ഇപ്പോള്‍ ഇത് 3.30 ദിര്‍ഹമായി കുറഞ്ഞു.