അബുദാബി: ഖത്തറിനെതിരെ മൂന്നര വര്‍ഷത്തെ നീണ്ട ഉപരോധം അവസാനിച്ചതിന് പിന്നാലെ ഖത്തര്‍ യുഎഇ ബന്ധം ശക്തമാകുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഗതാഗത വാണിജ്യ ബന്ധം പുനസാഥാപിക്കുമെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് പറഞ്ഞു. നയതന്ത്ര കാര്യാലയങ്ങള്‍ തുറക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഗള്‍ഫ് രാജ്യങ്ങള്‍ അതിവേഗ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും വീഡിയോ കോണ്‍ഫറന്‍സിലൂടെ വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
അല്‍ ഉല കരാര്‍ യാഥാര്‍ഥ്യമാക്കുന്നതില്‍ യുഎഇ പൂര്‍ണ പിന്തുണ നല്‍കിയിരുന്നു. ഖത്തര്‍ പ്രതിസന്ധിയുടെ അധ്യായം പിന്നിട്ടുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഖത്തറും നാല് ഗള്‍ഫ് രാജ്യങ്ങളില്‍ ഓരോന്നും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രത്യേക സംഘങ്ങളെ നിയോഗിക്കും. ഓരോ രാജ്യത്തിനും വ്യത്യസ്ഥമായ പ്രശ്‌നങ്ങളാണുള്ളത്. ഇവ ഈ സംഘങ്ങള്‍ പരിഗണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഖത്തര്‍ ഉപരോധം അവസാനിച്ചതിന് പിന്നാലെ മറ്റ് അറബ് രാജ്യങ്ങളും ഖത്തറുമായി ഉടന്‍ വാണിജ്യബന്ധം പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.