കഴിഞ്ഞ ഏഴു ദിവസത്തിനിടയില്‍ കോവിഡുമായി ബന്ധപ്പെട്ട് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് യുഎഇ ആരോഗ്യ വകുപ്പ്
അബുദാബി : യുഎഇയില്‍ കോവിഡ് വ്യാപനത്തിന്റെ തീവ്രത കുറഞ്ഞ് വരുന്നതിന്റെ സൂചനയായി പ്രതിദിന കേസുകളില്‍ വന്‍ കുറവ് രേഖപ്പെടുത്തി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 318 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. 1,170 പേര്‍ രോഗമുക്തിനേടിയിട്ടുമുണ്ട്.
കഴിഞ്ഞ ഒരാഴ്ചയായി കോവിഡുമായി ബന്ധപ്പെട്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
യുഎഇയില്‍ കോവിഡ് സ്ഥിരികരിച്ചവരുടെ എണ്ണം 8,85,507 ആയി. രോഗ മുക്തി നേടിയവര്‍ 8,51,326. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,302.
രാജ്യത്ത് 3,41261 പിസിആര്‍ ടെസ്റ്റുകള്‍ നടത്തിയപ്പോഴാണ് 318 കേസുകള്‍ പൊസീറ്റാവയത്. ഇതോടെ ആകെ നടത്തിയ പിസിആര്‍ ടെസ്റ്റുകളുടെ എണ്ണം 14.21 കോടിയായി
ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 121 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ഒരാള്‍ മരിച്ചതായും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
രോഗം പൊസീറ്റീവായവരില്‍ നാലു പേര്‍ വിദേശയാത്ര കഴിഞ്ഞെത്തിയവരാണ്. 26 പേരാണ് കോവിഡ് ബാധിച്ച് ആശുപത്രിയിലുള്ളവര്‍ ഇതില്‍ നാലു പേരുടെ നില ഗുരുതരമാണ്.