യുഎഇയില്‍ ഇന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്ത് വിട്ട കണക്കില്‍ 283 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. 283 പേര്‍ക്ക് തന്നെ രോഗമുക്തി നേടുകയും ചെയ്തു. 2 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ അമ്പതിനായിരത്തിനു മുകളില്‍ പുതിയ കോവിഡ് -19 പരീക്ഷണങ്ങള്‍ നടത്തിയതായി മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ 60,506 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കൂടാതെ 53,909 പേര്‍ രോഗമുക്തരായതായും മന്ത്രാലയം അറിയിച്ചു. ഇന്നത്തെ കോവിഡ് കണക്കുകള്‍ കൂടി പുറത്ത് വന്നപ്പോള്‍ രാജ്യത്തെ കോവിഡ് മരണസംഖ്യ 351 ആയി. നിലവില്‍ 6,246 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.













