കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,708 പേര്‍ക്ക് കൂടി കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അബുദാബി : യുഎഇയില്‍ കോവിഡ് പ്രതിരോധം ഊര്‍ജ്ജിതമാക്കിയെങ്കിലും പുതിയ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,708 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. 743 പേര്‍ രോഗമുക്തി നേടി.
അതേസമയം, മരണങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസം പകരുന്നുണ്ട്. 2,708 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ രോഗികള്‍ 7,74,897 ആയി. രോഗമുക്തി നേടിയവരുടെ എണ്ണം 7,49,254 ആയി. 2170 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവര്‍ 23,473 പേരാണ്.
കോവിഡ് പരിശോധനയും പ്രതിരോധ കുത്തിവെപ്പും രാജ്യത്ത് ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണ്. മാറിയ പ്രോട്ടോക്കോള്‍ മൂലം പിസിആര്‍ പരിശോധന കേന്ദ്രങ്ങളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. 4,69,028 പിസിആര്‍ പരിശോധനകളാണ് കഴിഞ്ഞ ദിവസം നടന്നത്. 24 മണിക്കൂറിനുള്ളില്‍ 29,880 പേര്‍ക്ക് കൂടി ബൂസ്റ്റര്‍ ഡോസ് നല്‍കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു ഇതോടെ ആകേ ഡോസുകളുടെ എണ്ണം 22,750,991 ആയി.
ശൈത്യകാല അവധിക്ക് നാടുകളില്‍ പോയി മടങ്ങിയെത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള നിരവധി പേര്‍ കോവിഡ് ടെസ്റ്റുകള്‍ വ്യാപകമായി നടത്തുന്നതിനെ തുടര്‍ന്ന് ഫലം വൈകുന്ന സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.