കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നുണ്ടെങ്കിലുകഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന ആശ്വാസത്തിലാണ് യുഎഇ.
അബുദാബി : യുഎഇയിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവുമാത്രമാണ് വെള്ളിയാഴ്ച പുറത്തു വന്ന റിപ്പോര്‍ട്ടുകളിലുള്ളത്. മരണങ്ങള്‍ ഒന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നതും ആശ്വാസം പകരുന്നതാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 2,627 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 26,955 പേര്‍ ചികിത്സയിലുണ്ട്.
2,627 പേര്‍ കൂടി കോവിഡ് ബാധിതരായതോടെ ആകെ കേസുകളുടെ എണ്ണം 7,80,211 ആയി. 930 പേര്‍ രോഗമുക്തിരായതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 7,61,086 ഉം ആയി. പുതിയതായി മരണങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിട്ടില്ലാത്തതിനാല്‍ മരണ സംഖ്യ 2,170 ല്‍ തുടരുകയാണ്.
പനിയും ചുമയും ജലദോഷവും പിടിപ്പെട്ടവര്‍ കോവിഡ് പരിശോധനയ്‌ക്കെത്തുന്ന സംഭവം വര്‍ദ്ധിച്ചിട്ടുണ്ട്. ഇവര്‍ക്ക്
പിസിആര്‍ ഫലം വന്നപ്പോള്‍ നെഗറ്റീവാണ് കാണിച്ചത്. കാലാവസ്ഥയിലുണ്ടായ മാറ്റം മൂലം പലര്‍ക്കും ഫ്‌ളൂ പടരുന്നുമുണ്ട്.