3,97,786 പേര്‍ക്ക് പിസിആര്‍ പരിശോധന നടത്തിയപ്പോള്‍ 2581 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
അബുദാബി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2581 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി മരണമടഞ്ഞതോടെ ആകെ മരണ സംഖ്യ 2170 ആയി.
796 പേര്‍ കൂടി രോഗമുക്തരായി. യുഎഇയിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം 7,721,89. രോഗമുക്തി നേടിയവര്‍ 7,48,511.
പുതിയ കോവിഡ് നിയന്ത്രണങ്ങള്‍ മൂലം പരിശോധനാ സെന്ററുകളില്‍ സ്രവ പരിശോധനയ്‌ക്കെത്തുന്നവരുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്. രാജ്യത്ത് 3,97,766 പേര്‍ക്ക് കൂടി പിസിആര്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് അധകൃതര്‍ അറിയിച്ചു.
കോവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവാണ് യുഎഇയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിത്.
മൂന്നാം ഡോസ് വാകിസിന്‍ എടുക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 18,821 പേര്‍ക്ക് വാക്‌സിന്‍ എടുത്തുവെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ നല്‍കിയ കോവിഡ് വാകിസിനുകളുടെ എണ്ണം 22,721,11 ആയി.
യുഎഇയില്‍ ഏവര്‍ക്കും സൗജന്യമായാണ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. സിനോഫാം, ഫൈസര്‍ എന്നിവയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കീഴില്‍ നല്‍കുന്ന വാക്‌സിനുകള്‍. സ്വകാര്യ ആശുപത്രികളില്‍ ഇതര വാകിസിനുകളും ലഭ്യമാണ്.