അബുദാബി: യുഎഇയില്‍ 254 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 60,760 ആയി. 346 പേര്‍ക്ക് കൂടി രോഗം ഭേദമായതോടെ രാജ്യത്ത് ആകെ കോവിഡ് മുക്തരായവരുടെ എണ്ണം 54,255 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 351 ആണ് രാജ്യത്തെ ആകെ മരണസംഖ്യ. നിലവില്‍ 6,154 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. 43,268 പരിശോധനകളാണ് അധികമായി നടത്തിയത്.
#UAE Health Ministry conducts 43,268 additional #COVID19 tests, announces 254 new cases, 346 recoveries, 0 deaths #WamNews pic.twitter.com/7l9ZhzryMA
— WAM English (@WAMNEWS_ENG) August 1, 2020