യുഎഇയില്‍ പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ മാറ്റമില്ല. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കുട്ടികള്‍ക്ക് പരിഗണന
അബൂദാബി : രാജ്യത്ത് 2,693 പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ടു ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒരു മരണവും സ്ഥിരീകരിച്ചു.
അതേസമയം, കോവിഡ് ഭേദമായവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയത് ആശ്വാസം പകര്‍ന്നു. 1135 പേരാണ് വ്യാഴാഴ്ച രോഗം ഭേദമായവര്‍.
ആകേ രോഗികള്‍ 7,95,997. രോഗം ഭേദമായവര്‍ 7,56,805. ആകെ മരണം 2,182
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 3,07,767 പേരെ കോവിഡ് ടെസ്റ്റിന് വിധേയരാക്കി. ബുധനാഴ്ച 2,616 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിരുന്നത്. ഒരു ദിവസത്തിനുള്ളില്‍ വലിയ വ്യത്യാസമില്ലാതെയാണ് പുതിയ കോവിഡ് രോഗികളുടെ എണ്ണം. രോഗമുക്തി നേടിയവരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവും രേഖപ്പെടുത്തിയിട്ടുണ്ട്.
കോവിഡിനെ പ്രതിരോധിക്കാന്‍ യുഎഇ കര്‍ശനമായ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതിനേക്കാള്‍ കൂടുതല്‍ കേസുകളാണ് ഈ ജനുവരിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.