വാഹനത്തില്‍ ഫുള്‍ ടാങ്ക് നിറയ്ക്കാന്‍ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് കുറഞ്ഞത് മുപ്പതു ദിര്‍ഹത്തിന്റെ വര്‍ദ്ധനവ് ഉണ്ടാകും
ദുബായ് : രാജ്യത്ത് ഇന്ധന വില തുടര്‍ച്ചയായ രണ്ടാം മാസവും വര്‍ദ്ധിച്ചു. കഴിഞ്ഞ മാസം ചരിത്രത്തിലാദ്യമായി മൂന്നു ദിര്‍ഹം കടന്നതിനു പിന്നാലെയാണ് ലിറ്ററിന് 50 ഫില്‍സ് വര്‍ദ്ധന ഏപ്രില്‍ മാസത്തെ വിലയില്‍ വരുത്തിയിട്ടുള്ളത്.
പുതുക്കിയ വിലകള്‍. പഴയ വില ബ്രാക്കറ്റില്‍
സൂപ്പര്‍ 98 പെട്രോള്‍ 3.74 (3.23)
സ്‌പെഷ്യല്‍ 95 പെട്രോള്‍ 3.62(3.12)
ഇ പ്ലസ് 91 3.55 (3.05)
ഇതനുസരിച്ച് സാധാരണ കാറുകളില്‍ പെട്രോള്‍ ഫുള്‍ ടാങ്ക് നിറയ്ക്കാന്‍ കുറഞ്ഞത് മുപ്പതു ദിര്‍ഹത്തിന്റെ വര്‍ദ്ധനവ് അനുഭവപ്പെടും. വലിയ കാറുകള്‍ക്ക് ഇത് നാല്‍പതു ദിര്‍ഹമെങ്കിലുമാകും.
സാധാരണ കാറുകള്‍ക്ക് മാര്‍ച്ച് മാസത്തില്‍ ഫുള്‍ടാങ്ക് നിറയ്ക്കാന്‍ 200 ദിര്‍ഹം മതിയായിരുന്നുവെങ്കില്‍ ഇനി ഏപ്രിലില്‍ ഇത് 231 ദിര്‍ഹം വേണ്ടിവരും.
അതേസമയം, എസ് യുവി യാണെങ്കില്‍ ഇത് കുറഞ്ഞത് നാല്‍പത് ദിര്‍ഹത്തോളമാകും.
രാജ്യാന്തര വിപണിയിലെ വിലകള്‍ക്കനുസരിച്ച് പ്രതിമാസ അവലോകന യോഗം ചേര്‍ന്നാണ് ഇന്ധന വില പുതുക്കി നിശ്ചയിക്കുക.