രാജ്യത്ത് പെട്രോള്‍-ഡീസല്‍ നിരക്കുകള്‍ 2022 ജനുവരി ഒന്നുമുതല്‍ വീണ്ടും കുറയു ന്നു. 28ന് ചേര്‍ന്ന വിലനിര്‍ണയ കമ്മറ്റിയാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്.
അബുദാബി : യുഎഇയിലെ പെട്രോള്‍-ഡീസല്‍ വില ജനുവരി ഒന്നു മുതല്‍ വീണ്ടും കുറയുന്നു. പെട്രോ ള്‍ വില 12 മുതല്‍ 13 ഫില്‍സ് വരെയാണ് കുറയുക. പുതുക്കിയ നിരക്കുകള്‍ 2022 ജനുവരി ഒന്നു മുതല്‍ പ്രബാല്യത്തില്‍ വരും.
സൂപ്പര്‍ 98 പെട്രോള്‍ ലിറ്ററിന് 2.65 ദിര്‍ഹമായാണ് കുറയുക. നേരത്തെ ഇത് 2.77 ദിര്‍ഹമായിരുന്നു. സ്‌പെ ഷ്യല്‍ 95 ലിറ്ററിന് 2.53 ആയും (പഴയ നിരക്ക് 2.66) ഇ പ്ലസ് ന് 2.46 ആയും (2.58) മാറും.
إليكم أسعار الوقود ⛽ لشهر يناير 2022 وفقاً لما ذكرته لجنة متابعة أسعار الوقود في الإمارات
January 2022 fuel ⛽ prices as per the #UAE fuel committee are out pic.twitter.com/9ourj3hLNy
— ENOC (@enoc_official) December 28, 2021
അതേസമയം, ഡീസല്‍ വില 2.77 ല്‍ നിന്ന് 2.56 ആയാണ് കുറയുക. 21 ഫില്‍സിന്റെ വ്യത്യാസമാണ് ഡീസ ല്‍ വിലയില്‍ ഉണ്ടാകു. നവംബറിലെ വിലയില്‍ നിന്നും മൂന്നു ഫില്‍സ് കുറച്ചാണ് ഡിസംബറില്‍ പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചിരുന്നത്.











