ശരത്ത് പെരുമ്പളം
ഗള്‍ഫ് രാജ്യങ്ങളായ യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളില്‍ ക്രമാനുഗതമായി കോവിഡില്‍ നിന്ന് രോഗമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യയ്തമായി കോവിഡ് രോഗികളുടെ എണ്ണത്തിലും കുറവ് കാണിക്കുന്നുണ്ട്. വളരെ ആശ്വാസകരമായ കണക്കുകളാണ് ഗള്‍ഫ് മേഖലയില്‍ നിന്നും ലഭിക്കുന്നത്.
യുഎഇയില്‍ കോവിഡ് മുക്തരുടെ എണ്ണത്തില്‍ വര്‍ധനവ്. ഇന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം 369 പുതിയ കേസുകളും 395 പേര്‍ രോഗമുക്തരായതായും റിപ്പോര്‍ട്ട് ചെയ്തു. രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 43,000 പുതിയ കോവിഡ് -19 പരീക്ഷണങ്ങള്‍ നടത്തിയതായി മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ആകെ 59,546 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കൂടാതെ 52,905 പേര്‍ രോഗമുക്തരായതായും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ കോവിഡ് മരണസംഖ്യ 347 ആണ്. നിലവില്‍ 6,294 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
വ്യാഴാഴ്ച ആരംഭിക്കുന്ന നാല് ദിവസത്തെ ഈദ് അല്‍ അദാ ഇടവേളയില്‍ ഒത്തുചേരല്‍ ഒഴിവാക്കേണ്ടതിന്റെ ആവശ്യകത ഉദ്യോഗസ്ഥര്‍ ഊന്നിപ്പറഞ്ഞു. ഈദ് സമയത്ത് കുടുംബ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും പരസ്പരം ഇലക്‌ട്രോണിക് മാര്‍ഗങ്ങള്‍ (മൊബൈല്‍) ഉപയോഗിക്കണമെന്നും അദ്ദേഹം ജീവനക്കാരെ ഉപദേശിച്ചു.
#UAE Health Ministry conducts over 43,000 additional #COVID19 tests, announces 369 new cases, 395 recoveries, two deaths #WamNews pic.twitter.com/1I468ErAi7
— WAM English (@WAMNEWS_ENG) July 28, 2020
സാമൂഹ്യ അകലം, മാസ്‌ക് ഉപയോഗം തുടങ്ങിയ പ്രതിരോധ നടപടികള്‍ പാലിക്കുന്നത് ദേശീയ കടമയാണെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുള്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഒവൈസ് പറഞ്ഞു. വൈറസിനെ പ്രതിരോധിക്കുന്നതില്‍ മുന്‍നിര പ്രവര്‍ത്തകരുടെ ശ്രമങ്ങള്‍ പാഴാക്കരുതെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. മുന്‍നിര പ്രവര്‍ത്തകര്‍ അവരുടെ കുടുംബങ്ങളോടൊപ്പം അവധിക്കാലം ചെലവഴിക്കുന്നതിലൂടെ നമ്മള്‍ സുരക്ഷിതമായി തുടരണമെന്നത് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തില്‍ പ്രതിരോധത്തിന്റെ ആദ്യ നിരയിലെ നായകന്മാര്‍ സ്വീകരിച്ച സുപ്രധാന പങ്കിനെയും മഹത്തായ ത്യാഗത്തെയും ആരോഗ്യ-പ്രതിരോധ മന്ത്രി ഡോ. അബ്ദുള്‍ റഹ്മാന്‍ ബിന്‍ നാസര്‍ അല്‍ ഒവൈസ് പ്രശംസിച്ചു.
അതേസമയം ഒമാനില്‍ 1559 പേര്‍ക്ക് കൂടി കോവിഡ് ഭേദമായി. ഇതോടെ രോഗമുക്തരുടെ എണ്ണം 58587 ആയി. ചൊവ്വാഴ്ച 846 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം രോഗികള്‍ 77904 ആയി. 1904 പരിശോധനകളാണ് നടത്തിയത്. പുതിയ രോഗികളില്‍ 771 പേര്‍ സ്വദേശികളും 75 പേര്‍ പ്രവാസികളുമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഒമ്പത് പേര്‍ കൂടി മരണപ്പെട്ടു. ഇതോടെ മരണ സംഖ്യ 402 ആയി ഉയര്‍ന്നു. 49 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 528 പേരാണ് നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 181 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്. 18915 പേരാണ് നിലവില്‍ അസുഖബാധിതരായിട്ടുള്ളത്. മസ്കത്തിലാണ് ഇന്ന് കൂടുതല്‍ പുതിയ രോഗികളുള്ളത്. 347 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. വടക്കന്‍ ബാത്തിനയാണ് രണ്ടാം സ്ഥാനത്ത്. വിലായത്ത് തലത്തിലെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ സീബാണ് മുന്നില്‍. 200 പേര്‍ക്കാണ് ഇവിടെ പുതുതായി രോഗം സ്ഥിരീകരിച്ചത്. അറുപത് രോഗികളുള്ള സുഹാറാണ് അടുത്ത സ്ഥാനത്ത്.
MOH announces the registration of (846) new #COVID_19 cases; in which (771) among Omanis and (75) among non-Omanis. pic.twitter.com/34P7gYx1pf
— وزارة الصحة – سلطنة عُمان (@OmaniMOH) July 28, 2020
കുവൈത്തില്‍ 770 പേര്‍ക്ക് കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 65,149 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. ചൊവ്വാഴ്ച 624 പേര്‍ ഉള്‍പ്പെടെ 55,681 പേര്‍ രോഗമുക്തി നേടി. നാലുപേര്‍കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 442 ആയി. ബാക്കി 9026 പേരാണ് ചികിത്സയിലുള്ളത്. 124 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 4732 പേര്‍ക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്.
تعلن #وزارة_الصحة عن تأكيد إصابة 770 حالة جديدة، وتسجيل 624 حالة شفاء، و 4 حالات وفاة جديدة بـ #فيروس_كورونا_المستجدّ COVID-19 ، ليصبح إجمالي عدد الحالات 65,149 حالة pic.twitter.com/EdMMr5rMRv
— وزارة الصحة (@KUWAIT_MOH) July 28, 2020
സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,688 രോഗികള്‍ രോഗ മുക്തരായതായി സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, 29 രോഗികള്‍ മരണപ്പെടുകയും 1897 പുതിയ രോഗ ബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. 42418 രോഗികളാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 2103 രോഗികള്‍ അതീവ ഗുരുതരാവസ്ഥയിലുമാണ്. ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 2,789 ആയും വൈറസ് ബാധിതര്‍ 270,831 ആയും ഉയര്‍ന്നിട്ടുണ്ട്. ഇന്ന് 2,688 രോഗികള്‍ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 225,624 ആയും ഉയര്‍ന്നു.
#الصحة تعلن عن تسجيل (1897) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (29) حالات وفيات رحمهم الله، وتسجيل (2688) حالة تعافي ليصبح إجمالي عدد الحالات المتعافية (225,624) حالة ولله الحمد. pic.twitter.com/QuDzmv7nj1
— وزارة الصحة السعودية (@SaudiMOH) July 28, 2020











